നാട്ടുവാര്‍ത്തകള്‍പീരിമേട്
പോലീസുകാർക്കുനേരേ കാർ ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്


പീരുമേട് : കോവിഡ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാർക്കുനേരേ കാർ ഇടിച്ചുകയറി. ഹോം ഗാർഡ് പട്ടുമല സ്വദേശി മാടസ്വാമി (45), സിവിൽ പോലീസ് ഓഫീസർ അജിത്ത് (35) എന്നിവർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാത 183-ൽ പാമ്പനാർ ടൗണിലാണ് അപകടം. കുമളി ഭാഗത്തേക്കുപോയതാണ് കാർ. പരിശോധനയ്ക്കു സ്ഥാപിച്ച താത്‌കാലിക കേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഷെഡ്ഡ് തകർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ചു. ബൈക്ക് പൂർണമായും തകർന്നു. പരിശോധനയ്ക്കായി നാലുപേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. മാടസ്വാമിക്ക് കാലിന് വിദഗ്‌ധ ചികിത്സ അവശ്യമുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.