ചോദ്യത്തിനൊപ്പം ഉത്തരവും നൽകി; PSC വകുപ്പ് തല പരീക്ഷ റദ്ദാക്കി


പിഎസ്‌സി വകുപ്പ് തല പരീക്ഷയിൽ ചോദ്യത്തിനൊപ്പം ഉത്തരവും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചു. ചോദ്യത്തിൻ്റെ കവറിനൊപ്പം ഉത്തര സൂചികയും ഉൾപ്പെടുത്തിയാണ് കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പിഎസ്‌സി പരീക്ഷ റദ്ദാക്കുകയായിരുന്നു.
സർവ്വേ വകുപ്പിലെ സർവേയർ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതപിഴവ് സംഭവിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. റദ്ദാക്കിയ പരീക്ഷ പിന്നീട് നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
അതേസമയം, കേരള യൂണിവേഴ്‌സിറ്റി എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ വൈസ് ചാന്‍സിലര്‍ അടിയന്തര യോഗം വിളിച്ചു. ഏപ്രില്‍ 1 നാണ് യോഗം നടക്കുക. വീണ്ടും പരീക്ഷ നിശ്ചയിച്ച സാഹചര്യത്തില്‍ കോഴ്‌സ് അവസാനിച്ച് വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക് കയറിയ വിദ്യാർഥികൾ പ്രതിസന്ധിയിലായി. തന്റെ ഭാഗത്ത് വീഴ്ചയുണ്ടായതെന്ന് ഉത്തരക്കടലാസ് ഏറ്റുവാങ്ങിയ അധ്യാപകന്‍ പറഞ്ഞു. 71 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്.