തൊടുപുഴയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ


20.03.2025 തൊടുപുഴയിൽ കഞ്ചാവുമായി രണ്ടുപേരെ തൊടുപുഴ പോലീസ് പിടികൂടി. ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
തൊടുപുഴ മൂലയിൽ റോബിൻ മാത്യു, റോബിന് കഞ്ചാവ് നൽകിയ ഒടിയൻ എന്നറിയപ്പെടുന്ന മാർട്ടിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാർട്ടിൻ ഇതിനുമുമ്പും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. മാർട്ടിനെ മുമ്പ് കാപ്പ പ്രകാരം ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങി രണ്ടുമാസം ആകും മുൻപേയാണ് വീണ്ടും ഇയാൾ പോലീസ് പിടിയിലായത് തൊടുപുഴ പോലീസ് സബ് ഇൻ സ്പെക്ടർ എൻ.എസ് റോയ്, സബ് ഇൻ സ്പെക്ടർമാരായ സുശീലൻ, വിജേഷ്, അജി, സി.പി.ഒമാരായ മുജീബ്, ഡാലു, വിഷ്ണു, നൗഷാദ് എന്നിവർ അടങ്ങി യ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.