ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
വീടുകളിൽ കിറ്റ് എത്തിച്ച് നെടുങ്കണ്ടം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി
നെടുങ്കണ്ടം ∙ കോവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷണ കിറ്റുകൾ എത്തിച്ച് നെടുങ്കണ്ടം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിയുടെ കോവിഡ് കെയർ പദ്ധതി പ്രകാരം ഉടുമ്പൻചോല താലൂക്കിലെ പഞ്ചായത്തുകളിലെ കോവിഡ് ബാധിതരായവരുടെ കുടുംബങ്ങളിൽ കിറ്റുകൾ എത്തിച്ചു നൽകുമെന്ന് സൊസൈറ്റി പ്രസിഡൻ്റ് എം.എൻ.ഗോപി പറഞ്ഞു. സൊസൈറ്റി ജീവനക്കാരുടെയും ബോർഡ് മെംബർമാരുടെയും നേതൃത്വത്തിലാണ് കിറ്റ് വിതരണം പുരോഗമിക്കുന്നത്. നെടുങ്കണ്ടം പഞ്ചായത്തിലെ കിറ്റ് വിതരണം നടന്നു വരികയാണ്. നെടുങ്കണ്ടം പഞ്ചായത്തിലെ കിറ്റ് വിതരണം പൂർത്തിയായാലുടൻ താലുക്കിലെ മറ്റു പഞ്ചായത്തുകളിലും കിറ്റ് വിതരണം ചെയ്യും. 5 കിലോ അരിയടക്കം 17 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റാണ് സൊസൈറ്റി വിതരണം ചെയ്യുന്നത്.