Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ വ്യവസായവകുപ്പിന്റെ ലോൺ സബ്സിഡിമേളയും സംരംഭകസഭയും



ഇടുക്കി ജില്ലയിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി വ്യവസായവകുപ്പ് സംരംഭകസഭ വിളിച്ചുചേർക്കുന്നു. അതോടൊപ്പം ലോൺ സബ്സിഡിമേളയും ഉണ്ടാകും. പരിപാടിയുടെ ഉദ്‌ഘാടനം ജനുവരി 10 (വെള്ളിയാഴ്ച ) കട്ടപ്പന മുൻസിപ്പൽ ടൗൺഹാളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.രാവിലെ 9.30 മുതൽ പരിപാടിക്ക് തുടക്കമാകും.

വ്യാപാര വാണിജ്യ മേഖലയിലുള്ള പുതിയ കച്ചവട സംരംഭങ്ങൾക്ക് 10 ലക്ഷം വരെയുള്ള ബാങ്ക് വായ്പക്ക് 5 വർഷ പലിശ ഇളവും, കൂടാതെ ഓരോ കടയും ഇൻഷുറൻസ് ചെയ്ത തുകയുടെ അൻപത് ശതമാനം (5000 രൂപ വരെ ) സബ്സിഡിയും ലഭിക്കും.ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ വിൽപ്പന വർധിപ്പിക്കുന്നതിന് ഇൻവെസ്റ്റ്മെന്റിന്റെ 40% പരമാവധി 2 കോടി വരെയും ബാങ്ക് വായ്പ പലിശയുടെ 50 ശതമാനം – 50 ലക്ഷം വരെ 5 വർഷത്തേക്ക് നൽകുന്നു. കൂടാതെ ഉത്പാദന മേഖലക്ക് 45 ശതമാനം 40 ലക്ഷം രൂപയും ഭക്ഷ്യസംസ്കരണമേഖലയ്ക്ക് 10 ലക്ഷം രൂപയും സേവന മേഖലയ്ക്ക് 7 ലക്ഷം രൂപയും എഫ് ബി ഓ , കൂട്ടുസംരഭങ്ങൾക്ക് 2 കോടി വരെയും സബ്സിഡിയായി വ്യവസായവാണിജ്യവകുപ്പ് നൽകും.
ഉത്പാദന സേവന സംരംഭങ്ങൾ കൂടാതെ എം.എസ്.എം.ഇ ആക്ട് പ്രകാരം വ്യാപാര മേഖലയിലുള്ള സംരംഭകർക്കും സഹായവും സബ്സിഡിയും വ്യവസായവാണിജ്യവകുപ്പ് ലഭ്യമാക്കും

മേളയിൽ സബ്സിഡി അപേക്ഷകൾ നൽകുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകുന്നതിനായി എസ് ബി ഐ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ , ഫെഡറൽ ബാങ്ക്, കേരള ബാങ്ക് തുടങ്ങിയവയുടെ ഹെൽപ് ഡെസ്കും ഉണ്ടാകും.

രാവിലെ 10 മണിക്ക് ഭക്ഷ്യമേഖലയിലെ സംരംഭകർക്കായി പ്രത്യേക പരിപാടി, 11.30 മുതൽ ജി എസ് ടി , വിവിധ സ്കീമുകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. ഉച്ചതിരിഞ്ഞ് 1.30 മുതൽ എല്ലാ വകുപ്പുകളുടെയും പ്രത്യേക വിഷയാവതരണം നടക്കും. രണ്ട് മണിക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സംരംഭകസഭ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി വിഘ്നേശ്വരി,നഗരസഭ ചെയർപേഴ്സൺ ബീന ടോമി . മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും .


പരിപാടിയിൽ ജില്ലയിലെ മികച്ച സംരംഭകർ, മിഷൻ 1000 അംഗീകരിച്ച സംരംഭകർ, ജില്ലയിൽ ആദ്യമായി ആരംഭിച്ച ‘പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്ക് ഉടമ എന്നിവരെ ആദരിക്കും .കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായകേന്ദ്രവുമായി ബന്ധപ്പെടാം 8590741115,04862-235207,235410 ഇമെയിൽ [email protected],[email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!