കട്ടപ്പന നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ടുള്ള 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു


2024-25 ലെ പുതുക്കിയ ബഡ്‌ജറ്റ് പ്രകാരം 127645798 (പന്ത്രണ്ട് കോടി എഴുപത്തിയാറു ലക്ഷത്തി നാൽപത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി എട്ട്) രൂപയുടെ മുന്നിരിപ്പും 467290470 ( നാൽപ്പത്താറ് കോടി എഴുപത്തി രണ്ട് ലക്ഷത്തി തൊണ്ണൂറായിരത്തി നാന്നൂറ്റി എഴുപത്) രൂപയുടെ വരവും ഉൾപ്പടെ 594936268 ( അൻപത്തി ഒൻപത് കോടി നാൽപത്തി ഒൻപത് ലക്ഷത്തി മുപ്പത്തി ആറായിരത്തി ഇരുന്നൂറ്റി അറുപത്തി എട്ട്) രൂപ ആകെ വരവും 542283568 ( അൻപത്തിനാല കോടി ഇരുപത്തി രണ്ട് ലക്ഷത്തി എൺപത്തി മൂവ്വായിരത്തി അഞ്ഞൂറ്റി അറുപത്തി എട്ട്) രൂപ ചെലവും 52652700 ( അഞ്ച് കോടി ഇരുപത്തി ആറ് ലക്ഷത്തി അൻപത്തി രണ്ടായിരത്തി എഴുന്നൂറ്) രൂപ നിക്കിയിരുപ്പുമാണ് കണക്കാക്കുന്നത്.
2025-26 വർഷത്തിലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റിൽ 52652700 ( അഞ്ച് കോടി ഇരുപത്തി ആറ് ലക്ഷത്തി അൻപത്തി രണ്ടായിരത്തി എഴുന്നൂറ്) രൂപയുടെ മുന്നിരിപ്പം 960649803 ( തൊണ്ണൂറ്റാറ് കോടി ആറ് ലക്ഷത്തി നാൽപ്പതി ഒൻപതിനായിരത്തി എണ്ണൂറ്റി മൂന്ന്) രൂപയുടെ വരവും ഉൾപ്പടെ 1013302503 ( നൂറ്റി ഒന്ന് കോടി മുപ്പത്തി മൂന്ന് ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി മൂന്ന്) രൂപ ആകെ വരവും 934329703 ( തൊണ്ണൂറ്റി മൂന്ന് കോടി നാൽപത്തി മൂന്ന് ലക്ഷത്തി ഇരുപത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി മൂന്ന്) രൂപ ചെലവും 78972800 (ഏഴു കോടി എൺപത്തി ഒൻപത് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി എണ്ണൂറ്) രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നു
നികുതിയിനത്തിൽ 6.71 കോടി രൂപയും നികുതിയിതര വരുമാനത്തിൽ 4.2 കോടി രൂപയും, പരമ്പരാഗത ചെലവുകൾക്കുള്ള ഗ്രാൻ്റ് ഇനത്തിൽ 2.92 കോടി രൂപയും ഉൾപ്പടെ ആകെ തനത് ഫണ്ട് വരവിനത്തിൽ 11.52 കോടി രൂപ വരവ് പ്രതീക്ഷിക്കുന്നു. വിവിധ റവന്യൂ വരുമാന പദ്ധതി ഇനത്തിൽ വിവിധ പ്ലാൻ ഫണ്ട് വരവിനത്തിൽ പ്ലാൻ ഫണ്ട് ജനറൽ 7.395 കോടി രൂപയും പ്ലാൻ ഫണ്ട് എസ്.സി. പി. ഫണ്ടിനത്തിൽ 98 ലക്ഷം രൂപയും പ്ലാൻ ഫണ്ട് റ്റി. എസ്. പി. ഇനത്തിൽ 15 ലക്ഷം രൂപയും, മെയിൻറനൻസ് ഫണ്ട് റോഡിനത്തിൽ 4.20 കോടി രൂപയും നോൺ റോഡിനത്തിൽ 1.47 കോടി രൂപയും ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഇനത്തിൽ 8.05 കോടി രൂപയുടെ വരവ് പ്രതീക്ഷിക്കുന്നു.
കൂടാതെ പദ്ധതിയേതര വരുമാനത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾക്കായി 2 കോടി രൂപയും പിഎംഎവൈ ഫണ്ടിനത്തിൽ 1.90 കോടി രൂപയും, അംഗൻവാടി പൂരകപോഷകാഹാര വിതരണം വകയിൽ കേന്ദ്രഫണ്ടിനത്തിൽ 40 ലക്ഷം രൂപയും പദ്ധതി നടത്തിപ്പിനായുള്ള ഗുഭോക്തൃവിഹിതമായി 47 ലക്ഷം രൂപയും എൻ.യു.എൽ.എം നടത്തിപ്പിനായി സംസ്ഥാന വിഹിതമായി 14 ലക്ഷം രൂപയും ആശ്രയ പദ്ധതി ഇനത്തിൽ 1C ലക്ഷം രൂപയും ധനകാര്യ കമ്മിഷൻ ഹെൽത്ത് ഗ്രാന്റിനത്തിൽ 4.23 കോടി രൂപയും, അമൃC പദ്ധതി നടത്തിപ്പിനായി 40 കോടി രൂപയും അമൃത് മിത്ര പദ്ധതിക്കായി 20 ലക്ഷം രൂപയ കെ.എസ്.ഡബ്ല്യു.എം.പി നടത്തിപ്പിനായി 2.19 കോടി രൂപയും വരവ് പ്രതീക്ഷിക്കുന്നു. മൂലധന വരവിനത്തിൽ പദ്ധതി ഇനത്തിൽ പുളിയൻമല എസ്. റ്റി. നടപ്പാക്കുന്നതിനായി ശുചിത്യമിഷ ഫണ്ടിനത്തിൽ 1.66 കോടി രൂപയും, എം പി / എംഎൽഎ ഫണ്ടിനത്തിൽ 50 ലക്ഷം രൂപയ പ്രതീക്ഷിക്കുന്നു.