പ്രധാന വാര്‍ത്തകള്‍
കോവിഡ് വ്യാപനം; മെയ് ഒന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ മെയ് ഒന്നു മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡുകളും കണ്ടയ്‌മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതായി ബസുടമകള്‍ പറയുന്നു.
നിലവില്‍ ബസുകള്‍ക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് 1 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നത്. ഇതിനായി വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ ജി ഫോം നല്‍കിയാവും സര്‍വ്വീസുകള്‍ നിര്‍ത്തുക.