കട്ടപ്പന ട്രാഫിക്ക് എസ് ഐക്കെതിരെയുള്ള കാർട്ടൂൺ വൈറലായി. ഈ നാട്ടിൽ എന്തും നടക്കും
ഇന്നലെ 04-09-2023..
കട്ടപ്പന TB ജംഗ്ഷൻ..
സമയം 5.55 പിഎം.
രംഗം 1
സാമ്പത്തികമായി അത്ര സെറ്റപ്പ് ഇല്ലാത്ത ഒരു കാർട്ടൂണിസ്റ്റ് പള്ളിക്കവല ഭാഗത്തു നിന്ന് ടൗണിലേക്ക് വണ്ടി ഓടിച്ചു വരുന്നു…
TB ജംഗ്ഷൻ എത്തിയപ്പോൾ അദ്ദേഹം ഓർക്കുന്നു… 🤔🤔🤔🤔
കാലാവസ്ഥ പ്രശ്നം മൂലം തകർന്നു തരിപ്പണമായ തന്റെ ഏലം വളം കണ്ടിട്ട് 50 ദിവസം ആയി…
രംഗം 2.
പോക്കറ്റിൽ ഒന്ന് പരതി.. ഇത്തിരി വളം വാങ്ങാനുള്ള പണം കയ്യിലുണ്ട്..
അപ്പോഴാണ് വലതു സൈഡിൽ സഹകരണ ബാങ്കിന്റെ വളക്കട.. വിലകുറവ് ഉള്ളത് കൊണ്ട് പതിയെ ബ്രേക്ക് ചവിട്ടി ഇടതു വശത്തു വണ്ടി നിർത്തി…
വാഹനങ്ങൾ നിരത്തിലൂടെ ഒഴുകുന്നു..
വലതു വശത്തെക്ക് കടക്കണം.. കാർട്ടൂണിസ്റ്റ് ഇൻഡിക്കേറ്റർ ഇട്ട് വെയിറ്റ് ചെയ്യുന്നു..
രംഗം 3.
പാർക്കിങ്ങും, ട്രാഫിക് പ്രശ്നം കൊണ്ടും വളരെ മോശം ആണെങ്കിലും,വാഹനഎണ്ണം കൊണ്ട് അയാളുടെ കട്ടപ്പന ഏറെ വളർന്നു കഴിഞ്ഞു..അപ്പുറം കടക്കാൻ അയാൾ കുറേ നേരം കാത്തു കിടന്നു..
രംഗം 4.
പുറകിൽ ഒരനക്കം കണ്ടാണ് അയാൾ കണ്ണാടിയിലൂടെ പുറകോട്ടു നോക്കിയത്..
തൊട്ടു പുറകിൽ ഒരു പോലീസ് വണ്ടി..
അതിൽ നിന്നും വളരെ മാന്യയായ ഒരു പോലീസ് ഉദ്യോഗസ്ഥ (##*%@)😡😡😡😡.. ആ പാവം കാർട്ടൂണിസ്റ്റിന്റെ വാഹനത്തിന്റെ ഫോട്ടോ എടുത്തു..
സത്യത്തിൽ മറ്റുള്ളവർ ഫോട്ടോ എടുക്കുന്നത് ഇഷ്ടമുള്ള നമ്മുടെ കഥാനായകൻ ഒന്ന് ഞെളിഞ്ഞു ഇരുന്നു… 💥💥💥💥💥💥💥💫💫💫
പെട്ടന്നാണ് കാർട്ടൂണിസ്റ്റിന്റെ മനസ്സിൽ ഇടി മിന്നിയത്.. ⚡️⚡️⚡️⚡️ കർത്താവെ പെറ്റി…
രംഗം 4.
താൻ അതിനു തെറ്റ് ഒന്നും ചെയ്തില്ലല്ലോ..
നോ പാർക്കിങ്ങിൽ വണ്ടി ഇട്ടില്ല.. അപകടകരമായി വണ്ടി ഓടിച്ചില്ല, വാഹനത്തിൽ നിന്നും ഇറങ്ങുക പോലും ച്യ്തില്ല.. ഒരു സാധനം വാങ്ങാൻ ഒരു കടയുടെ മുന്നിലേക്ക് നിർത്തിയത് മാത്രം.. നമ്മുടെ കാർട്ടൂണിസ്റ്റ് അശ്വസിക്കാൻ ശ്രെമിച്ചു.. പക്ഷെ അല്ല തനിക്ക് കിട്ടിയത് പെറ്റി തന്നെ..
രംഗം 5.
വേണ്ട ഇന്ന് ഇനി ഒന്നും വേണ്ട.. കാർട്ടൂണിസ്റ്റിന്റെ പൗരബോധം ഉണർന്നു.. വീഡിയോ ഓണാക്കി പോലിസ് വണ്ടിയുടെ പുറകെ.. പോകുന്ന വഴി, നമ്മുടെ ഫോട്ടോ ഗ്രാഫർ ഒരു ദയയും ഇല്ലാതെ, ഏതൊക്കെയോ പാവങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരി.. രാജകിയമായി കടന്നു പോകുന്നു… അല്ലേലും മാസം അകൗണ്ടിൽ പണം മുറ പോലെ വരുന്ന, മാഡത്തിനു പാവപ്പെട്ടവന്റെ……………. (ആ വാക്ക് തൽക്കാലം ഒഴിവാക്കുന്നു ) അറിയില്ലല്ലോ..
NB: സത്യത്തിൽ മനസാക്ഷി ഇല്ലാത്ത ഒരു നഗരമായി ഈ കട്ടപ്പന മാറാൻ പ്രധാന കാരണം ഇവരൊക്കെ അല്ലെ.. നിങ്ങളെ പേടിച്ചു കട്ടപ്പനയിൽ നിന്നും ഒന്നും ഞങ്ങൾക്ക് വാങ്ങേണ്ട മാഡം.. ഇരട്ടയാറും, താങ്കമണിയും, ചെറുതോണിയുമൊക്കെ അടുത്തുണ്ട്.. അവിടെ പോകാമല്ലോ…ഒരു വരുമാനവും ഇല്ലാതെ ആളുകൾ നട്ടം തിരിയുകയാണ്… സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷവും.. ഈ സമയം നിങ്ങൾ ഈ കാണിക്കുന്നത് അക്രമം ആണ്… നന്നായി വരട്ടെ… 😡😡😡😡😡
പിന്നെ മറ്റൊന്ന്, ആ പാവം കാർട്ടൂണിസ്റ്റ് ഈ കാര്യത്തിന് പെറ്റി അടിക്കേണ്ടി വന്നാൽ.. നിങ്ങളുടെ സ്റ്റേഷന്റെ മുന്നിൽ അയാൾ വന്നിരിക്കും.. തിരുമാനം ആകുന്ന വരെ..
സ്നേഹ പൂർവ്വം.
കാർട്ടൂണിസ്റ്റ്