Idukki വാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവിങ് ലൈസൻസിന് 25 വയസ്സുവരെ കാത്തിരിക്കേണ്ടി വരും


പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവിങ് ലൈസൻസിന് 25 വയസ്സുവരെ കാത്തിരിക്കേണ്ടി വരും
നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കും.
രക്ഷിതാവിന് പരമാവധി മൂന്നു വർഷംവരെ തടവും 25,000 രൂപവരെ പിഴയും ലഭിക്കും.
മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടയ്ക്കുന്നതിനാൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുതിർന്ന സുഹൃത്തുക്കളുടെയുമൊക്കെ പേരിലുള്ള വാഹനവുമായി കുട്ടി ഡ്രൈവർമാർ റോഡിലിറ ങ്ങാൻ സാധ്യത കൂടുന്നതിനാലാണ് ഈ മുന്നറിയിപ്പ്.
ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനവുമായി റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാർ ശ്രദ്ധിക്കുക. നിയമംലംഘിച്ച് വാഹനമോടിച്ചതിന് പിടിയിലായാൽ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്സ് ലൈസൻസിന് യോഗ്യതയുണ്ടാവുക യുള്ളുവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളതാണ്.