ഏലത്തിന്റെ വിലസ്ഥിരത കേന്ദ്രകർക്കാരിനെ സമീപിക്കും കിസ്സാൻ സംഘ്
ഏലത്തിന്റെ വിലസ്ഥിരത ഉറപ്പാക്കണമെന്നും ഏലത്തിന്റെ വിപണിയിലെ ബാഹ്യ ഇടപെടലുകളെപ്പറ്റി കേന്ദ്ര വാണിജ്യ മന്ത്രാലയം വിശദമായി പഠിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവാണിജ്യമന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ ഭാരതീയ കിസ്സാൻ സംഘ് ഇടുക്കി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് ടി.ആർ.ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി പി.ജി. രാജൻ, സംസ്ഥാന സെക്രട്ടറി വി.പി. രാജേന്ദ്രൻ, കാർഡമം ഗ്രോവേഴ്‌സ് സംഘ് പ്രസിഡന്റ് അഡ്വ.ജെയ്‌സ് ജോൺ എന്നിവർ പങ്കെടുത്തു.
സ്‌പൈസസ് ബോർഡിന്റെയോ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയോ അനുമതിയോ നിയന്ത്രണമോ ഇല്ലാതെ നടത്തപ്പെടുന്ന ലേല കേന്ദ്രങ്ങൾ കർഷകരുടെ ഇടയിൽ വളരെ ആശങ്ക ഉയർത്തുന്നു. ഇത്തരം ലേല കേന്ദ്രങ്ങളുടെ നടത്തിപ്പെടുന്ന ലേല കേന്ദ്രങ്ങൾ കർഷകരുടെ ഇടയിൽ വളരെ ആശങ്ക ഉയർത്തുന്നു. ഇത്തരം ലേല കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടീൽ അടിയന്തിരമായി ഉണ്ടാകണം.
ഏലയ്ക്ക ലേലവുമായി ബന്ധപ്പെട്ട് സ്‌പൈസസ് ബോർഡ് രേഖാമൂലം കേരള ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ കഴിഞ്ഞ രണ്ടരവർഷമായി നടപ്പാക്കാതെ ഉരുണ്ടുകളിക്കുകയാണ്. ഇതിനായി കോടതിയലക്ഷ്യ നടപടികള#് ബോർഡിനെതിരെ സ്വീകരിക്കുന്നതിലേക്കായി സംഘടന ഹൈക്കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചു.
ഏലക്കായ ലേലം സുതാര്യമാക്കുവാൻ ജിഎസ്ടി കൗൺസിലിന്റെ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.