Idukki വാര്‍ത്തകള്‍
അവധിക്കാലം സുരക്ഷിതമായിരിക്കട്ടെ


മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ കുട്ടികൾ മുതിർന്നവരോടൊപ്പമല്ലാതെ ജലാശയങ്ങളിൽ ഇറങ്ങരുത്.ജീവൻ രക്ഷക്കായി നീന്തൽ പഠിക്കേണ്ടത് അനിവാര്യമാണ്.അവധിക്കാലം സുരക്ഷിതമായിരിക്കട്ടെ.
✅ നീന്തൽ പഠിക്കുവാനും മറ്റും മുതിർന്നവരുടെ സാനിധ്യത്തിൽ മാത്രമേ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങാവൂ.
✅ നദികൾ, കുളങ്ങൾ, തടാകങ്ങൾ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണം..
✅ ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാസംവിധാനങ്ങൾ ഉപയോഗിക്കുക.
✅ അപകടസാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പുകൾ പിന്തുടരുക.
അടിയന്തിര സാഹചര്യങ്ങളിൽ 112 വിൽ വിളിക്കൂ.