Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നവീകരണ ജോലികൾക്കായി അടച്ചിട്ടിരുന്ന കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു നൽകി


നവീകരണ ജോലികൾക്കായി അടച്ചിട്ടിരുന്ന കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകി. പഴയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള ടൗണിലെ തകർന്ന റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി 40ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്. സ്റ്റാൻഡ് നവീകരിച്ചപ്പോൾ ചെറിയ രീതിയിൽ പൊട്ടിപൊളിഞ്ഞ ഭാഗങ്ങളെ അവഗണിച്ചതായും ഇത്തരം സ്ഥലങ്ങൾ വേഗത്തിൽ പൊളിയാൻ സാധ്യതയുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ ആ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ കൂടെ പൂർത്തിയാക്കിയാണ് സ്റ്റാൻഡ് തുറന്നു നൽകിയിരിക്കുന്നത് എന്ന് നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ സിബി പാറപ്പായിൽ പറഞ്ഞു. സ്റ്റാൻഡ് അടച്ചിരുന്നത് ഇവിടുത്തെ കച്ചവട സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിരുന്നു. തുറന്നുനൽകിയതോടെ കച്ചവടം പഴയ രീതിയിൽ ആകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.