Idukki വാര്‍ത്തകള്‍
പോക്സോ കേസിൽ 29 വർഷത്തെ കഠിന തടവും 65000/-രൂപ പിഴയും


പോക്സോ കേസിൽ 29 വർഷത്തെ കഠിന തടവും 65000/-രൂപ പിഴയും..
നെടുംകണ്ടം. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാമ്പാടുമ്പാറ വില്ലേജിൽ നെല്ലിപ്പാറ ഭാഗത്ത് ചെമ്പൊട്ടിൽ വീട്ടിൽ ഷാജഹാൻ മകൻ ഷിനസ്സിനെ (age 26) ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി 29 വർഷത്തെ കഠിന തടവിനും 65000/- രൂപ പിഴയും ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിന തടവും IPC വകുപ്പ് പ്രകാരം 9 വർഷത്തെ കഠിന തടവും ആണ് ഉള്ളത്. 2022 ലാണ് കേസിനാസ്പതമായ സംഭവം.നെടുംകണ്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസികുഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. നെടുംകണ്ടം മുൻ SHO ബിനു. ബി. എസ് ആണ് കേസ് അനേഷിച്ചത്.