പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച് എസ്. എസ്. ൽ ലക്ഷ്യനിർണയ സെമിനാർ നടത്തി.
ചെമ്മണ്ണാർ : ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്ലസ് വൺ കുട്ടികൾക്കായി ലക്ഷ്യനിർണയ സെമിനാർ നടത്തി. മികച്ച കരിയർ വിദഗ്ധനും മോട്ടിവേഷൻ സ്പീക്കറും, അധ്യാപകനുമായ ഡോക്ടർ ആദർശ് രത്നാകരൻ ( ജി എച്ച് എസ് എസ് ദേവികുളം) ക്ലാസുകൾ നയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് കാൽവെക്കാനിരിക്കുന്ന കുട്ടികൾക്ക് യഥാർത്ഥ ലക്ഷ്യത്തിലേക്കുള്ള ദിശാബോധം ലഭിക്കാൻ സെമിനാർ ഉപകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജോയി കെ ജോസ്, കരിയർ ഗൈഡൻസ് കോ- ഓർഡിനേറ്റർ ശ്രീ ബോബിൻ സണ്ണി എന്നിവർ സെമിനാറിന് നേതൃത്വം നൽകി