6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

മന്ത്രി റോഷി അഗസ്റ്റിന്റെ ഇലക്ഷൻ പ്രചാരണ ഉദ്ഘാടന മാമാങ്കം ഇലക്ഷൻ തട്ടിപ്പ് എന്ന് യു ഡി എഫ്  കാഞ്ചിയാർ മണ്ഡലം കമ്മിറ്റി



മന്ത്രി റോഷി അഗസ്റ്റിന്റെ ഇലക്ഷൻ പ്രചാരണ ഉദ്ഘാടന മാമാങ്കം ഇലക്ഷൻ തട്ടിപ്പ് എന്ന് യു ഡി എഫ്  കാഞ്ചിയാർ മണ്ഡലം കമ്മിറ്റി. കോടലിപ്പാറ ഉന്നതിയിൽ മുൻപ് ഉദ്ഘാടനം ചെയ്ത അതേ പദ്ധതി തന്നെ വീണ്ടും ഉദ്ഘാടനം ചെയ്തെന്നും, പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇലക്ഷൻ പ്രചാരണം നടത്തുന്ന ഉദ്ഘാടന മാമാങ്കത്തിനെതിരെ  യുഡിഎഫിന്റെ നേതൃത്വത്തിൽ നയ വിശദീകരണയോഗം നടത്തും.



നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ദിവസങ്ങൾക്കകം നടക്കാനിരിക്കെ ഇടുക്കി മണ്ഡലത്തിലെ വികസന പ്രഖ്യാപനങ്ങൾ നടത്തുന്ന എൽഡിഎഫ്  സ്ഥാനാർത്ഥിയായ റോഷി അഗസ്റ്റിന്റെ ഇലക്ഷൻ പ്രചാരണ  ഉദ്ഘാടനം മാമാങ്കം ഒരു ഇലക്ഷൻ തട്ടിപ്പാണ്. കോടാലി പാറ ഉന്നതിയിലേ വികസന പ്രവർത്തനങ്ങളുടെഉത്ഘാടനം 2024ൽ റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു. തുടർന്ന് വീണ്ടും ഇലക്ഷനെ മുന്നിൽകണ്ട് ഉദ്ഘാടനം സംഘടിപ്പിച്ചു. കാഞ്ചിയാർ- അയ്യപ്പൻ കോവിൽ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പാലത്തിന് പത്തു കോടി എല്ലാവർഷവും പ്രഖ്യാപിക്കുന്നതാണ്. കുഴിയോടിപ്പാലം പൂർത്തീകരണത്തിന് 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടായിട്ടും 50 ലക്ഷം മാത്രമാണ് പ്രഖ്യാപിച്ചത്. ജനവാസ മേഖലയിൽ നിന്ന് 220 കെ വി ലൈൻ മാറ്റുന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതാണ്. നിർമ്മാണ നിരോധനം പിൻവലിക്കൽ രാഷ്ട്രീയ നാടകമായി ചുരുങ്ങുന്നു. 60 മാസം മാത്രം മന്ത്രിയായിരുന്നാൽ 59 ആം മാസം കോടികളുടെ പ്രഖ്യാപനവുമായി വരുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും. കാഞ്ചിയാർ പഞ്ചായത്തിലെ വികസനം ഫ്ലക്സ് ബോർഡുകളിൽ മാത്രം ഒതുങ്ങുകയാണെന്നും നേതാക്കൾ ആരോപിച്ചു.



ഇലക്ഷൻ മുന്നിൽക്കണ്ടു കൊണ്ടുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ ഇലക്ഷൻ പ്രചാരണ ഉദ്ഘാടന മാമാങ്കത്തിനെതിരെ  യുഡിഎഫിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ നയവിശദീകരണ യോഗം സംഘടിപ്പിക്കും. പതിനാറാം തീയതി ലാബ്ബക്കടയിൽ നടക്കുന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി എം ഡി അർജുനനും, പത്തൊമ്പതാം തീയതി വെള്ളിലാംകണ്ടത്ത് കെപിസിസി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറും  ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ നേതാക്കളായ അനീഷ് മണ്ണൂർ, സെലിൻ തോമസ്, ജയ്മോൻ കോഴിമല, ജെയിംസ്  മ്ലാക്കുഴി, ജോസഫ് വർഗീസ്, സന്ധ്യാ ജയൻ, ജാൻസി റെജി, ജോയ് ഈഴക്കുന്നേൽ, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!