പ്രധാന വാര്‍ത്തകള്‍
കേരളാ കോൺഗ്രസ് എന്നും കർഷകർക്ക് ഒപ്പം. കർഷക യൂണിയൻ (എം).
കേരളത്തിലെ കർഷകരെ സംരക്ഷിക്കാൻ K .M മാണി സാറിന്റെ പേരിൽ ഊർജിത കാർഷിക ജലസേചന പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം ഏറെ സ്വാഗതാർഹമെന്ന് കർഷക യൂണിയൻ (എം) ജില്ല പ്രസിഡന്റ് ബിജു ഐക്കര .
തകർന്നു കൊണ്ടിരിക്കുന്ന കാർഷിക മേഖലക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യും. ജല ലഭ്യത കുറഞ്ഞ മേഖലയിൽ കർഷക കൂട്ടായ്മയുമായി ചേർന്നുള്ള ഈ സംരംഭം തനതു മേഖലയിൽ കർഷകർക്ക് ഏറെ ആശ്വാസമാകും.
ശക്തമായ ഈ സംരംഭം നടപ്പാക്കാൻ ബഹു : ജല വിഭവ വകുപ്പ് മന്ത്രി ശ്രീ : റോഷി അഗസ്റ്റ്യൻ എടുത്ത തീരുമാനം വഴി കേരളാ കോൺഗ്രസ് എന്നും കർഷകരുടെ ഹൃദയ വികാരങ്ങൾക്ക് ഒപ്പമാണെന്ന് ഒരിക്കൽ ക്കൂടി അടി വരയിട്ടു തെളിയിച്ചിരിക്കുക ആണെന്നും ബിജു ഐക്കരപറഞ്ഞു.