പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് ചരിത്രമായി: പ്രാദേശിക മാധ്യമ പ്രവർത്തക ക്ഷേമനിധി ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് ആർ. ചന്ദ്രശേഖരൻ
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് ചരിത്രമായി:
പ്രാദേശിക മാധ്യമ പ്രവർത്തക ക്ഷേമനിധി ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് ആർ. ചന്ദ്രശേഖരൻ .
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രാധാന്യം ഉൾക്കൊള്ളാനും അവർക്ക് ആവശ്യമായ പരിരക്ഷ കൊടുക്കുവാനും സർക്കാർ തയ്യാറാകാത്തതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള ക്ഷേമനിധി സർക്കാരിൻ്റെ ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും തിരിച്ചറിയണം.
നാടിൻ്റെ വികസനത്തിൽ ഭരണകൂടത്തോടൊപ്പം നിർണായക പങ്കു വഹിക്കുന്ന ഈ വിഭാഗത്തെ ഇന്നല്ലെങ്കിൽ നാളെ അംഗീകരിക്കേണ്ടി വരും. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അവകാശപോരാട്ടങ്ങൾക്ക് തൊഴിലാളി പ്രസ്ഥാനങ്ങൾ ഒപ്പമുണ്ടാകുമെന്നും ഈ വിഷയത്തിൽ ഐ.എൻ.ടി.യു.സി മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും കത്തു നൽകുമെന്നും ആർ. ‘ചന്ദ്രശേഖരൻ വ്യക്തമാക്കി.
തുടർസമരങ്ങൾക്ക് ഐ.എൻ.ടി.യു.സി പിന്തുണ നൽകി ഒപ്പമുണ്ടാകുമെന്നും അവകാശങ്ങൾ നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു