ശബരിമല യുവതീ പ്രവേശനം; ‘ ഞങ്ങള്‍ എന്നും വിശ്വാസികള്‍ക്കൊപ്പം; സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാട്’; വിഎന്‍ വാസവന്‍

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും വിശ്വാസികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകു എന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും ഗവണ്‍മെന്റ് നിലപാടും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് എല്ലാ കാലത്തും. പാര്‍ട്ടി സെക്രട്ടറിയും അത് തന്നെയാണ് പറയുന്നു.
സുപ്രീംകോടതി ഒരു വിധി പറഞ്ഞാല്‍ അതിനെതിരെ പറയാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ആ വിധിയുണ്ടാക്കിയത് ബിജെപിയുടെ ദില്ലിയിലെ ചില വക്കീലന്മാരാണ്. ജന്മഭൂമി പത്രം അടക്കം ചരിത്രപരമായ വിധി എന്നാണ് പറഞ്ഞത് – മന്ത്രി ചൂണ്ടിക്കാട്ടി.