Idukki വാര്‍ത്തകള്‍
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളോടനുബന്ധിച്ച് കട്ടപ്പന ടൗണിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച് സംഘടിപ്പിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളോടനുബന്ധിച്ച് കട്ടപ്പന ടൗണിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച് സംഘടിപ്പിച്ചു.
കട്ടപ്പന DYSP വി.റ്റി ഷാജൻ്റെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് ഇൻഡോ റ്റിബറ്റിൻ ബോൾഡ് കേന്ദ്രസേനയുടെ സഹകരണത്തോടെ പോലീസ് കട്ടപ്പനയിൽ റൂട്ട് മാർച്ച് നടത്തിയത്
തിരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിലെ ക്രമസമാധന നില സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ കേന്ദ്രങ്ങളിലും റൂട്ട് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് DYSP വി.റ്റി ഷാജൻ പറഞ്ഞു.
ഇൻഡോ റ്റിബറ്റിൻ ബോർഡർ ഇൻസ്പെക്ടർ ദേവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിലുള്ള 30 അംഗ പ്ലേട്ടൂൺ ആണ് കട്ടപ്പനയിൽ എത്തിയത്.
DYSP വി.റ്റി ഷാജൻ, Cl ഷാജു AN എന്നിവർ നേതൃത്വം നൽകി













































































