കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

ചരക്കു സേവന നികുതി രംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത പ്രാക്ടീഷനർമാരുടെ സംഘടനയായ കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് വാർഷിക സമ്മേളനം കട്ടപ്പന റൊട്ടറി ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് എ എസ് ന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന എക്സിക്കുട്ടീവ് കൗൺസിലർ പി എസ് മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി മുഖ്യ അഥിതി ആയിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് പി എസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് തോമസ് ടി ജെ, യൂണിറ്റ് സെക്രട്ടറി ജിൻസ് വർഗീസ്, ട്രഷറർ അനീഷ് പി മണി, റെജി K K, ബാബു പി ടി, അഭിലാഷ് എ ടി, അനീഷ് എ എസ്, വനിതാ പ്രതിനിധി ടിൽബി ജോസഫ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
സംഘടനയുടെ ജില്ലാ സമ്മേളനം മാർച്ച് 28 ന് കട്ടപ്പന YMCA ഓഡിറ്റോറിയത്തിൽ വച്ചും സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 2 ന് തൊടുപുഴയിൽ വച്ചും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.













































































