ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ
♦️ പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6ന് ; ടൈം ടേബിൾ പുറത്തിറങ്ങി
▪️ ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി.
▪️2021 സെപ്റ്റംബർ 6ന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുക.
▪️ ജൂൺ 15വരെ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കാം. 20 രൂപ പിഴയോടുകൂടി ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19ആണ്. ഒന്നാം വർഷ പരീക്ഷയ്ക്ക് 20 രൂപയോടൊപ്പം ദിവസം 5 രൂപ പിഴയോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി ജൂൺ 23 ആണ്. 600 രൂപ സൂപ്പർ ഫൈനോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി 26/06/2021.
▪️ സപ്ലിമെന്ററി/ലാറ്ററൽ എൻട്രി/റീ അഡ്മിഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഫീസ്അടയ്ക്കാനുള്ള അവസാന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
♦️ ഓൺലൈൻ പാഠപുസ്തകങ്ങൾ
▪️ ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1 മുതല് +2 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ (കേരള സിലബസ് ഇംഗ്ലീഷ് & മലയാളം) ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
▪️ വെബ്സൈറ്റ് : https://samagra.kite.kerala.gov.in/#/home/page
♦️ സി സ്‌മൈൽസ് : വെറുച്വൽ റിസോഴ്സ് പൂളുമായി മാനന്തവാടി രൂപത.
▪️ വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ ക്ലാസ്സ് എടുക്കുന്ന വീഡിയോ എപ്പോൾ വേണമെങ്കിലും വെബ്സൈറ്റിൽ നിന്ന് കാണാനാവുന്ന സംവിധാനം സി സ്‌മൈൽസ് എന്ന വെറുച്വൽ റിസോഴ്സ് പൂൾ മാനന്തവാടി രൂപത ഇന്ന് ഉദ്ഘാടനം ചെയ്തു.
▪️ എല്ലാ വിഷയത്തിലെയും പാഠഭാഗങ്ങൾ അദ്ധ്യാപകർ ക്ലാസ്സ് എടുക്കുന്നതിന്റെ വീഡിയോകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. 1 മുതൽ 12 വരെയുള്ള ക്ലാസുകൾക് ഇത്തരത്തിൽ 1500 ൽ അധികം വീഡിയോകൾ ഉണ്ട്.
▪️ ലോകത്ത് എവിടെയുള്ള വിദ്യാർഥികൾക്കും എപ്പോൾ വേണമെങ്കിലും വെബ്സൈറ്റിൽ വീഡിയോകൾ കാണാം.
▪️ വെബ്സൈറ്റ് www.ceadom.com
♦️ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് സമയപരിധി ദീര്ഘിപ്പിച്ചു
▪️ 2020 ജനുവരി ഒന്നു മുതല് 2021 മെയ് 31 വരെ രജിസ്ട്രേഷന് പുതുക്കേണ്ട ഉദ്യോഗാര്ത്ഥികള്ക്ക് 2021 ആഗസ്റ്റ് 31 വരെ പുതുക്കാം.
▪️ 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്ട്രേഷന് പുതുക്കേണ്ടതായ എസ്.സി/എസ്.ടി ഉദ്യോഗാര്ത്ഥികള്ക്ക് പുതുക്കല് കാലാവധി 2021 ആഗസ്റ്റ് 31 വരെ ദീര്ഘിപ്പിച്ചു.
♦️ കെൽട്രോണിൽ ഹ്രസ്വകാല കോഴ്സുകൾ
▪️കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത ഡി.സി.എ സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മെഡിക്കൽ കോഡിംഗ്, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, എംബഡഡ് സിസ്റ്റം, വെബ് ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ് എന്നി ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
▪️ കോഴ്‌സുകളുടെ കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 9544499114, 9188665545 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
♦️ RCC അപേക്ഷ ക്ഷണിച്ചു.
▪️ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ചിന് വൈകിട്ട് നാലു മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.