ഒരു ടൺ വിറകിന് 5000 രൂപ;വാണിജ്യ സിലിണ്ടർ കിട്ടാതായതോടെ വിറകിന് ആവശ്യക്കാർ

സംസ്ഥാനത്ത് വാണിജ്യ സിലണ്ടർ കിട്ടാതായതോടെ വിറകിനും ആവശ്യക്കാർ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടൺ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില. വില ഇനിയും കൂടാൻ സാധ്യതയുണ്ട് എന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടലുകളിലേക്കും മറ്റുമായി ടൺ കണക്കിന് വിറകുകളാണ് കൊണ്ടുപോകുന്നത്. വാണിജ്യ സിലിണ്ടറുകൾ ലഭിക്കാതായതോടെ വിവിധ നഗരങ്ങളിലെ ഹോട്ടലുകൾ അടച്ചു തുടങ്ങി. തലസ്ഥാനത്തെ തന്നെ 10% ഹോട്ടലുകളാണ് നിലവിൽ പൂർണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി.
ഗാർഹിക ആവശ്യങ്ങളെയും, പെട്രോൾപമ്പുകളെയും വൈകാതെ ഇത് കാര്യമായി ബാധിക്കും എന്നാണ് വിവരം . അതേസമയം വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്രസർക്കാരിനോട് ഗാർഹികേതര സിലിണ്ടറുകളുടെ എണ്ണം കൂട്ടി ചോദിക്കാനും തീരുമാനമുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉൽപാദനം 28 ശതമാനം വർദ്ധിപ്പിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
















































































































