മലയാള സിനിമകളിലൂടെ പ്രശസ്തി നേടിയ പ്രദേശമാണ് പീരുമേട് പഞ്ചായത്തിൽ പാമ്പനാർ തെപ്പക്കുളം
മലയാള സിനിമകളിലൂടെ പ്രശസ്തി നേടിയ പ്രദേശമാണ് പീരുമേട് പഞ്ചായത്തിൽ പാമ്പനാർ തെപ്പക്കുളം. തേയില തോട്ടങ്ങൾക്കിടെയിലെ ഈ മനോഹര പ്രദേശം തേടി നിരവധി പേരാണ് എത്തുന്നത്. ദുൽഖർ സൽമാൻ നായകനായ ചാർലി എന്ന ചിത്രത്തിന്റെ ഏതാനും ഭാഗം ഇവിടെ ചിത്രീകരിച്ചതോടെയാണ് പ്രദേശം ജനശ്രദ്ധയിലേക്ക് എത്തിയത്. സിനിമ റിലീസായതോടെ തെപ്പക്കുളം ചാർലി കുളം എന്നറിയപ്പെടാൻ തുടങ്ങി ….
2015-ൽ ദുൽഖർ സൽമാൻ നായകനായ ചാർലി എന്ന മലയാളം ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ സിനിമാപ്രേമികളുടെ ചുണ്ടിൽ മുഴങ്ങിയ ഒരു ചോദ്യം ഇതായിരുന്നു: ‘ മനോഹരമായ ഈസ്ഥലം ഏതാണ് എന്നത് . ഒടുവിൽ ആളുകൾ കണ്ടെത്തി ഇവിടേക്ക് എത്തി തുടങ്ങുകയായിരുന്നു. പീരുമേട് പഞ്ചായത്തിൽ പാമ്പനാർ തെപ്പക്കുളത്തുള്ള ലാഡ്രം എസ്റ്റേറ്റിലാണ് ഈ അതിമനോഹരമായ സ്ഥലം. സിനിമ ഇറങ്ങിയതിന് ശേഷം ഇവിടം സന്ദർശിക്കുന്ന യാത്രക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് കൗതുകകരം.
കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒഴിവ് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആകർഷണീയമായ സ്ഥലം കൂടിയാണ് ഇത് എന്ന് പറയേണ്ടവരും. പാമ്പനാറിൽ നിന്ന് 5 കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ചാൽ ഇവിടെ എത്താം. ഈ എസ്റ്റേറ്റിൽ വച്ചാണ് ‘ചാർലി’ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ലാഡ്രം എസ്റ്റേറ്റിലേക്കുള്ള പാതയിലൂടെയുള്ള നടത്തം മറക്കാനാകാത്ത ഓർമ്മകൾ മാത്രമേ നൽകൂ.
വിസ്തൃതമായ തേയിലത്തോട്ടങ്ങൾ, ആകർഷകമായ പച്ചപ്പ്, ഉരുണ്ടുകൂടിയ കുന്നുകൾക്കുമിടയിലുള്ള എൽപി സ്കൂൾ എന്നിവ മികച്ച കാഴ്ച അനുഭവം സമ്മാനിക്കും.
തെപ്പക്കുളം കുളം സിനിമ റിലീസായതോടെ ചാർലി കുളം എന്നറിയപ്പെട്ടു.
ചാർലി’ കൂടാതെ ‘സഖാവു’ എന്ന മലയാള സിനിമയുടെ ആക്ഷൻ സീനും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഗാംഭീര്യമുള്ള പൈൻ മരങ്ങളും ഇടതൂർന്ന തേയിലത്തോട്ടങ്ങളും പച്ചപ്പും കൊണ്ട് കുളവും അതിന്റെ ചുറ്റുപാടുകളും ശാന്തതയുടെ പ്രതീകമാണ്. മഴക്കാലത്ത് മാത്രമേ കുളത്തിൽ വെള്ളമുണ്ടാകൂ, ഫോട്ടോ സെഷനുകൾക്കായി നിരവധി ആളുകളും ഇവിടെ എത്തുന്നുണ്ട്.