ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്ടൗൺ
ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്ടൗൺ. കാഞ്ചിയാർ നരിയമ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് നൽകിയത്. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ജില്ലയിൽ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ഉള്ളത്. അതിൽ ഒന്നാണ് കാഞ്ചിയാർ നരിയമ്പാറയിൽ പ്രവർത്തിക്കുന്നത്.
കാഞ്ചിയാർ പഞ്ചായത്തിലെ 8, 9, 11 വാർഡിൽ ഉള്ള ആളുകൾക്കാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ സേവനങ്ങൾ ലഭ്യമാകുന്നത് . റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ നേതൃത്വത്തിലാണ് ഇവിടെ ഔഷധസസ്യ തോട്ടം നിർമ്മിച്ചു നൽകിയത്. പുതിന ,ബ്രഹ്മി, പനിക്കൂർക്ക, കല്ലിടുക്കി, കറ്റാർവാഴ, കസ്തൂരി മഞ്ഞൾ, തുളസി, ആരിവേപ്പ്, അരുത തുടങ്ങിയ ഔഷധസസ്യങ്ങളാണ് ഇവിടെ നട്ട് പരിപാലിക്കുന്നത്. ഔഷധസസ്യത്തോട്ടത്തിന്റെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ പ്രസിഡണ്ട് അഭിലാഷ് എ. എസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുകുട്ടൻ ,ഷിജി സിബി,റോട്ടറി ക്ലബ് AG ജോസ് മാത്യു, GGR ഷിബി ഫിലിപ്പ് ,JPHNറ്റെസി ജോർജ് തുടങ്ങിയവർ സംസാരിച്ചു. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ടത്തിനൊപ്പം പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഇവിടെ നിർമ്മിച്ചു നൽകി. ആരോഗ്യപ്രവർത്തകർ , റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ് ടൗൺ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.