കൊട്ടാരക്കര ദിണ്ഡുകൽ ദേശീയപാതയിൽ പഴയ പാമ്പനാർ പാലത്തിന് സമീപം ജംഗ്ഷനിൽ
മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് ഭീഷണിയാകുന്നു
കൊട്ടാരക്കര ദിണ്ഡുകൽ ദേശീയപാതയിൽ പഴയ പാമ്പനാർ പാലത്തിന് സമീപം ജംഗ്ഷനിൽ
മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് ഭീഷണിയാകുന്നു
പ്രധാന പാതയിലേക്ക് രണ്ട് റോഡുകൾ സംഗമിക്കുന്ന ഇവിടം വാഹന യാത്രികർക്ക് അപകടകെണിയായി മാറുകയാണ്.
കൊട്ടാരക്കര ഡണ്ടിഗൽ പ്രധാന പതയിൽ പഴയ പാബാർ പാലത്തിന് സമീപത്ത് വളവിൽ വിൽ നിന്ന് തിരിഞ്ഞണ് ഗ്ലൻ മേരി ,കൊടുവ , ലാഡ്രം, തെപ്പകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുവാൻ .
പഴയ പാമ്പനാർ പാലത്തിന് തൊട്ടടുത്തു നിന്നാണ് ഇവ പിരിഞ്ഞു മൂന്നു വഴികളായി പോകുന്നത്
മേഖലയിലെ പ്രധാന തേയില തോട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തു നിന്നുമാണ് ധാരാളം തോട്ടം തൊഴിലാളികളും അവരുടെ മക്കളും വിവിധ ആവശ്യങ്ങൾക്കും സ്കൂളിലേക്കും പോകുവാൻ പഴയ പാമ്പനാർ എത്തുന്നത്. എന്നാൽ മൂന്നായി പിരിയുന്ന ഈ റോഡിൽ യാതൊരു വിധത്തിലുള്ള സൂചന ബോർഡുകളോ വഴി തിരിച്ചു വിടുവാനുള്ള സംവിധാനങ്ങളോ അധികാരികൾ ഒരുക്കിയിട്ടില്ല.
മലയാള സിനിമകളിലൂടെ പ്രശസ്തമായ
തെപ്പക്കുളത്തേക്ക് നിരവധി സഞ്ചാരികൾ കടന്നുപോകുന്നതും ഇതുവഴിയാണ് .
വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഒരു ടാർ വീപ്പയാണ് ഇവിടെ ഉള്ള ഏക സൂചന ദിശാ സുചിക. കൊടും വളവും പാലവും ഉള്ളതിനാൽ എതിർഭാഗത്തുനിന്നും വശങ്ങളിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കില്ല. ധാരാളം അപകടങ്ങൾ നടന്നിട്ടുള്ള പ്രദേശത്ത്സൂചന ഫലകങ്ങൾ സ്ഥാപിക്കുണ എന്നാണ് തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്