കർഷകന്റ് ഉറക്കം കെടുത്തി കാട്ടാനകൾ


പീരുമേട് പാമ്പനാർ കല്ലാർ മേഖല കഴിഞ്ഞ ദിവസം കാട്ടാനകൾ ജനവാസ മേഖലയിൽ എത്തി നാശം വരുത്തിയതിന് പിന്നിലെ ഇന്നലെ രാത്രിയിൽ വീണ്ടും എത്തി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കല്ലാർ പുത്തൻ പേടത്ത് ബാബു വിന്റെ കൃഷിയിടത്തിലാണ് കാട്ടാന നാശം വിതച്ചത് …
വെളുപ്പിനോടെയാണ് പീരുമേട് പാബ നാർ കല്ലാർ എസ് എൻ കോളേജിന് സമീപം പുത്തൻ പേടത്ത് ബാബു വി ന്റെ കൃഷിയിടത്തിൻ കാട്ടാന കൂട്ടം എത്തിയത് കൃഷിയിടത്തിൽ എത്തി വ്യാപകമായി ഏല ചെടികൾ കാട്ടാന നശിപ്പിച്ചു വിളവെടുപ്പിന് പാകമായ ഏലച്ചെടികളാണ് നശിപ്പിച്ചവയിൽ ഏറെയും
കൃഷിയിടത്തിലെ കയ്യാലകൾ അടക്കം കാട്ടാന നശിപ്പിച്ചു കഴിഞ്ഞ ദിവസം സമീപ പ്രദേശങ്ങളിലും ജനവാസ മേഖലയിൽ കാട്ടാനകൾ എത്തി നാശം വരുത്തിയിരുന്നു വനം വകുപ്പിൽ പ്രദേശവാസികൾ വിവരം അറിയിച്ചു.
ഒരോ തവണ കാട്ടാനകൾ കൃഷിയിടത്തിൽ എത്തുബോളും വനപാലകർ എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടങ്കിലും ആനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ നടപടി ഉണ്ടാകുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു