താമരശ്ശേരി ചുരം എട്ടാം വളവിൽ ജീപ്പ് നിയന്ത്രണം വിട്ട് കുത്തനെ മറിഞ്ഞു


കോഴിക്കോട്: താമരശ്ശേരി ചുരം എട്ടാം വളവിൽ അപകടം. ചുരം ഇറങ്ങുകയായിരുന്നു ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.തലകീഴായി മറിഞ്ഞ ജീപ്പ് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. നിലവിൽ ചുരത്തിൽ ഗതാഗത തടങ്ങളില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, കോഴിക്കോട് നിന്നാണ് മറ്റൊരു അപകട വാർത്ത. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്.