രണ്ട് ദിവസത്തില്‍ നൂറ് മില്ല്യണ്‍ വ്യൂ; യൂട്യൂബ് ഇളക്കിമറിച്ച് സലാര്‍ ടീസര്‍
ഹൈദരാബാദ്: ഒറ്റ ചിത്രം കൊണ്ട് കന്നഡ മുഖ്യധാരാ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പേര് നേടിക്കൊടുത്ത സംവിധായകനാണ് പ്രശാന്ത് നീല്‍. 2018 ല്‍ എത്തിയ കെജിഎഫ് ആയിരുന്നു ആ ചിത്രം. കൊവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ ബോക്സ് ഓഫീസിലെ മുന്‍കാല റെക്കോര്‍ഡുകള്‍ പലതും ചിത്രം പഴങ്കഥയാക്കി. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.
ശ്രുതി ഹാസന്, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന് ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.