സർക്കാരിന്റേത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പ്: യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിന് വേണ്ടിയുള്ള മന്ത്രിസഭാ തീരുമാനം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടി സർക്കാർ നടത്തുന്ന ബോധപൂർവ്വമായ തട്ടിപ്പാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു. വർഷങ്ങളായി മൂന്ന് ഉത്തരവുകളിലൂടെ ജനങ്ങൾക്ക് ഭൂമിയിന്മേൽ ഉണ്ടായിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും കവർന്നെടുത്ത ഒരു ജനദ്രോഹ ഗവൺമെന്റാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്.
2016, 2019 , 2021 എന്നീ വർഷങ്ങളിൽ സർക്കാർ ഇറക്കിയ ഉത്തരവുകളിലൂടെയാണ് ജനങ്ങൾക്ക് ഭൂമിയിന്മേലുള്ള അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടത്. ഈ ഉത്തരവുകളെല്ലാം സർക്കാരിന്റെ അറിവോടുകൂടി ഉദ്യോഗസ്ഥന്മാർ ഇറക്കിയിട്ടുള്ളതാണ്. ഇതിനെതിരെ നിരവധിയായ സമരങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും നേതൃത്വത്തിൽ നടന്നിട്ടുണ്ട്. പക്ഷേ ഗവൺമെന്റ് ഇക്കാലമത്രയും പ്രതികരിക്കാൻ തയ്യാറാകാതിരുന്നതിന് ശേഷം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ നടപ്പാക്കാൻ കഴിയാത്ത രീതിയിൽ ഉപാധികളോടുകൂടി അനുമതി നൽകാനുള്ള തീരുമാനം ആത്മാർത്ഥതയോടുകൂടിയുള്ള ഒരു സമീപനമല്ല.
ഉപാധിരഹിതമായി പട്ടയം കൊടുക്കണമെന്നുള്ളതാണ് യുഡിഎഫ് എല്ലാകാലവും ആവശ്യപ്പെട്ടിട്ടുള്ളത്. “ഞങ്ങൾ ഉപാധിരഹിത പട്ടയം കൊടുക്കുമെന്ന്” ആളുകളുടെ ഇടയിൽ വലിയ വീമ്പിളക്കി നടക്കുന്നവരാണ് ഇടതുപക്ഷക്കാർ. പക്ഷേ കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിന്റെ കാര്യത്തിലും ഇപ്പോൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അനുമതി നൽകുന്ന ചട്ട ഭേതഗതിയുടെ കാര്യത്തിലും നിരവധിയായ ഉപാധികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപാധികളോടെയുള്ള ഈ ചട്ടഭേദഗതികളൊന്നും ഇടുക്കിയിലെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ക്രമവൽക്കരണത്തിന് വേണ്ടി ചട്ടഭേദഗതി വന്നിട്ട് ഒരു അപേക്ഷ പോലും വാങ്ങിക്കുവാൻ ഇത്രയും കാലമായിട്ടും സർക്കാരിന് കഴിഞ്ഞിട്ടില്ല. 2023-ൽ കൊണ്ടുവന്ന നിയമഭേദഗതിയുടെ അവസ്ഥ അതാണെങ്കിൽ ഇപ്പോൾ കൊണ്ടുവന്ന നിയമഭേദഗതിയുടെ അവസ്ഥ പറഞ്ഞറിയിക്കേണ്ടതില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പറഞ്ഞ സർക്കാർ ഒരാൾക്ക് പോലും പട്ടയം കൊടുത്തില്ല എന്നുള്ളതാണ് സത്യം. വോട്ട് കിട്ടുന്നതിനുവേണ്ടി എന്ത് പ്രഖ്യാപനവും നടത്തുവാൻ യാതൊരു ഉളുപ്പുമില്ലാത്ത ഗവൺമെന്റാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. 2019 ജനുവരി 29-ന് പത്ത് ചെയിൻ പ്രദേശത്ത് പട്ടയം കൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു; ആ തീരുമാനം നിലനിൽക്കുകയാണ്. പല പദ്ധതി പ്രദേശങ്ങൾക്കും പട്ടയം കൊടുക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ സ്വീകരിച്ചത്. ഇതൊക്കെ വലിയ വിരോധാഭാസമാണ്. ഇതെല്ലാം യഥാർത്ഥത്തിൽ ഒരുതരത്തിൽ വലിയ ജനവഞ്ചനയും തട്ടിപ്പുമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന വാഗ്ദാനം ജലരേഖയായി തുടരുകയാണ്. വോട്ട് കിട്ടുന്നതിനുവേണ്ടി എന്ത് പ്രഖ്യാപനവും നടത്തുവാൻ യാതൊരു ഉളുപ്പുമില്ലാത്ത ഗവൺമെന്റാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. 2019 ജനുവരി 29-ന് പത്ത് ചെയിൻ പ്രദേശത്ത് പട്ടയം കൊടുക്കേണ്ടതില്ല എന്ന് തീരുമാനം എടുത്തവരാണ് പല പദ്ധതി പ്രദേശങ്ങൾക്കും പട്ടയം കൊടുക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെ വലിയ വിരോധാഭാസവും ജനവഞ്ചനയും തട്ടിപ്പുമാണ് .പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഉണ്ടായ തിരിച്ചടിക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്ന വലിയ പരാജയ ഭീതിയുമാണ് ഭേതഗതിതട്ടിപ്പുകളുടെ അടിസ്ഥാനം. വന്യമൃഗ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന ധനസഹായം 10 ലക്ഷം രൂപയിൽ നിന്നും 14 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. യഥാർത്ഥത്തിൽ അവർക്ക് നൽകേണ്ട ആനുകൂല്യങ്ങളൊന്നും ഈ ഗവൺമെന്റ് കൊടുക്കുന്നില്ല. ഗവൺമെന്റിന്റെ 2018-ലെ തീരുമാനം അനുസരിച്ച് വന്യജീവി ആക്രമണത്തിൽ മരിക്കുന്ന ഓരോരുത്തർക്കും പത്ത് ലക്ഷം രൂപ ധനസഹായം നൽകേണ്ടതാണ്. 2023-ലെ കേന്ദ്ര നിയമമനുസരിച്ച് കേന്ദ്ര ഗവൺമെന്റ് ഓരോ മരണത്തിനും പത്ത് ലക്ഷം രൂപ നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. അത് കൂടാതെ 2024-ൽ വന്യജീവി ആക്രമണവും പ്രത്യേക ദുരന്തമായി ഗവൺമെന്റ് പ്രഖ്യാപിച്ചുകൊണ്ട് 4 ലക്ഷം രൂപയുടെ അധിക ആനുകൂല്യം കൂടി പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ ഇൻഷുറൻസ് കമ്പനിയുടെ ഒരു ലക്ഷം രൂപയുടെ ധനസഹായവും ലഭ്യമാകേണ്ടതാണ്. യഥാർത്ഥത്തിൽ വന്യജീവി ആക്രമണത്തിൽ ഒരാൾ മരണപ്പെടാനിടയായാൽ അയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കേണ്ടതാണ് അപ്പോഴാണ് 10 ലക്ഷം രൂപയിൽ നിന്നും 14 ലക്ഷം രൂപയായി ഉയർത്തി എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ഇതും യാഥാർത്ഥ്യങ്ങളുമായി ചേരുന്നതല്ല. തന്നെയുമല്ല പല സന്ദർഭങ്ങളിലും വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്ന വ്യക്തികളുടെ മൃതശരീരം വെച്ച് സമരം ചെയ്യുമ്പോഴാണ് ഫോറസ്റ്റുകാർ 5 ലക്ഷം രൂപയുടെ ചെക്ക് കൊടുക്കുന്നത്. പിന്നീടുള്ള 5 ലക്ഷം രൂപ കിട്ടാത്തതിന്റെ പേരിൽ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കുന്ന നിരവധി ആളുകളെ നമുക്ക് കാണാൻ കഴിയും. ഇക്കാര്യത്തിലൊക്കെയുള്ള പ്രഖ്യാപനങ്ങളത്രയും യാതൊരു ആത്മാർത്ഥതയും ഇല്ലാത്തതാണ്. ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ എല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള തട്ടിപ്പാണെന്ന് ഇടുക്കിയിലെ ജനങ്ങൾക്ക് മനസ്സിലായിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.













































































