കൊച്ചി-മധുര റെയില്‍വേ യാഥാര്‍ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ഇടുക്കി ജില്ലയുടെ വികസന കുതുപ്പിന് വഴിയൊരുക്കാന്‍ കൊച്ചി-മധുര റെയില്‍വേ യാഥാര്‍ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ സെക്രട്ടറി വി. എസ്. ബിജു (രാജാക്കാട് )പ്രമേയം അവതരിപ്പിച്ചു.. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ വരെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ കൊച്ചി-മധുര റെയില്‍വേ പാത നടപ്പായാല്‍ അത് ദക്ഷിണേന്ത്യയുടെ വികസന വിപ്ലവത്തിന് ആക്കം കൂട്ടും . ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, നേര്യമംഗലം, പാംമ്പ്ല, അടിമാലി, മൂന്നാർ (ആനച്ചാൽ), ശ്രീനാരായണപുരം വഴി, ബിഎല്‍ റാമിലും അവിടെ നിന്ന് തുരങ്കപാത വഴി തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം എത്തി ചേരാന്‍ കഴിയുന്ന വിധത്തിൽ റെയില്‍പാത യാഥാര്‍ഥ്യമായാല്‍ കാര്‍ഷിക, ടൂറിസം, വ്യാപാര രംഗത്ത് 2 സംസ്ഥാനങ്ങള്‍ക്കും നേട്ടം കെെവരിക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡന്റ് സണ്ണി പെെമ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍,ജില്ലാ ട്രഷറർ ആര്‍.രമേശ്,വൈസ് പ്രസിഡന്റ് മാരായ പി.എം.ബേബി, തങ്കച്ചന്‍ കോട്ടയ്ക്കകത്ത്, സിബി കൊല്ലംകുടി, സി.കെ.ബാബുലാല്‍,ആർ. ജയശങ്കർ, ഷിബു എം. തോമസ്, ജില്ലാ സെക്രട്ടറി മാരായ വി.എസ്.ബിജു, ഷാജി കാഞ്ഞമല, ജില്ലാ സെക്രട്ടറി യേറ്റ് അംഗങ്ങളായ സിബി കൊച്ചുവള്ളാട്ട്, സിബി ആർക്കാട്ട്,, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മാരായ സാന്റി കണ്ണാട്ട്, സജു മൂന്നാർ, എൻ. പി. ചാക്കോ, മാത്യു പമ്പനാർ, സജീവ്.ആർ. നായർ, വനിത വിംഗ് ജില്ലാ പ്രസിഡന്റ് ആൻസി ജെയിംസ്, യുത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സലിം പി. എസ്.എന്നിവര്‍ പ്രസംഗിച്ചു. കൊച്ചി-മധുര റെയില്‍വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്തിക്ക് നിവേദനം നൽകാനും തീരുമാനിച്ചു.