പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗ്യാസ് സിലിണ്ടർ ലീക്ക് ആയത് പരിഭ്രന്തി സൃഷ്ടിച്ചു
ഗ്യാസ് സിലിണ്ടർ ലീക്ക് ആയത് പരിഭ്രന്തി സ്രിഷ്ടിച്ചു.
കട്ടപ്പന ഇരുപതേക്കർ പുളിക്കൽ മാത്തച്ചന്റ് വീട്ടിലാണ് പുതിയ ഗ്യാസ് സിലിണ്ടർ ലീക്കയത്.
ഇന്നലെ രാത്രി 9 മണിക്കാണ് കട്ടപ്പന 20 ഏക്കറിലുള്ള പുളിക്കൽ മാത്തച്ചന്റെ വീട്ടിൽ ഇഡ്വന്റ് പുതിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചത്.
ഗ്യാസ് കുറ്റിയിലേക്ക് റെഗുലേറ്റർ കഠിപ്പിക്കുന്ന സമയത് ശക്തമായി ഗ്യാസ് പുറത്തേക്ക് ചീറ്റുകയായിരുന്നു.
വൻശക്തിയിൽ പുറത്തേക്ക് വന്ന ഗ്യാസ് മുറി മുഴുവൻ നിറഞ്ഞു . ഈ സമയം മാത്തച്ചനും ഭാര്യയും ലൈറ്റുകൾ എല്ലാം ഓഫ് ആക്കിയശേഷം വീടിനു പുറത്തിറങ്ങി ,തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഉടൻതന്നെ കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് സിലിണ്ടറിന്റെ ലീക്ക്മാറ്റി കുറ്റി വീടിന് പുറത്ത് എത്തിച്ചത്.
വിവരം അറിയിച്ച ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി സിലിണ്ടർ പുറത്തെത്തിച്ച തോടെയാണ് വീട്ടുകാരുടെ ഭീതി അകന്നത് .