പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സ്നേഹപ്പച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോവില്‍മലയില്‍ ഭഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു
അമ്പതോളം വനവാസി കുടുംബങ്ങള്‍ക്കാണ് ഭഷ്യ കിറ്റുകള്‍ നല്‍കിയത്.വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് സ്നേഹപ്പച്ച.
കോവില്‍മല രാജപുരത്ത് നടന്ന പരിപാടി കോവില്‍മല രാജാവ് തേവന്‍ രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു.സ്നേഹപ്പച്ച ട്രസ്റ്റ് ഡയറക്ടർ രേഖ എസ് നായർ, രക്ഷധികാരി ഹക്കീം വഴക്കാലായിൽ പന്തളം, ട്രസ്റ്റ് excutives സന്തോഷ് കുമാർ, ഷാജു ജബ്ബർ, ഷാ കൊട്ടാരക്കര, പ്രസാദ് വിലങ്ങുപാറ , ജാസ്മിൻ, ജിഷ, ബിജി എന്നിവര്‍ പങ്കെടുത്തു..
അഭിലാഷ് വി.എം , സിന്ധു അഭിലാഷ് ,ഷാജി കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി