കാലാവസ്ഥപ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത ; മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.