പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു


ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ ദത്തുഗ്രാമത്തിലുൾപ്പെടുന്ന കോവിൽമല ഗവ. എൽ. പി. സ്കൂളിൽ ലോകപരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് വിവിധപരിപാടികൾ സംഘടിപ്പിച്ചു.
കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ സ്കൂൾ പി. ടി. എ. പ്രസിഡന്റ് ജിൻസ് മാത്യു അധ്യഷനായിരുന്നു. ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൻ വി. മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സതീഷ് വർക്കി ആശംസകൾ നേർന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ മനു. ടി ഫ്രാൻസിസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ടിജി. ടോം നന്ദിയുമർപ്പിച്ചു.