‘ഉപയോഗിച്ചിരിക്കുന്നത് നിലവാരമില്ലാത്ത ചൈനീസ് കേബിൾ’; കെ ഫോണിൽ ഗുരുതര ക്രമക്കേടെന്ന് വി ഡി സതീശൻ


കെ ഫോണ്‍ പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.മൂന്ന് നിബന്ധനകൾ ലംഘിച്ചാണ് കേബിൾ ഇടുന്നത്. നിലവാരമില്ലാത്ത വിലകുറഞ്ഞ കേബിളുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്‌തു. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിച്ചതിലും അഴിമതി നടന്നു. സർക്കാർ ഓഫീസുകളിലെ SWAN പദ്ധതിയും കെ ഫോൺ പദ്ധതിയും നടപ്പാക്കുന്നത് SRITയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ വൻ ദൂർത്താണ് നടത്തുന്നത്. എത്ര കണക്ഷൻ കൊടുത്തു എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല.പതിനായിരം പേർക്ക് നല്‍കി എന്ന സർക്കാർ വാദം തെറ്റാണ്.ജില്ല തിരിച്ചു സർക്കാർ കണക്ക് പുറത്തു വിടണം.നാലു കോടിയിൽ അധികം ആണ് ഉത്ഘാടന മഹാമാഹത്തിന് ചിലവാക്കുന്നത്.
ഈ അഴിമതിക്ക് ജനങ്ങൾ പണം നൽകേണ്ടി വരും.ജനത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.കെ ഫോണിലും എ ഐ ക്യാമെറയിലും നിയമ നടപടി സ്വീകരിക്കും.രേഖകൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.