നരിയമ്പാറ ശബരിഗിരി അയ്യപ്പ മഹാവിഷ്ണു ദേവിക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി

കാഞ്ചിയാർ
നരിയമ്പാറ ശബരിഗിരി അയ്യപ്പ മഹാവിഷ്ണു ദേവിക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി.
ഏപ്രിൽ 23 ഞായറാഴ്ച്ച വൈകിട്ട് നാലിന് നടക്കുന്ന 2 മത് ഹിന്ദു മത സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
ഉത്സവ കമ്മിറ്റി ചെയർമാൻ ജെ. ജയകുമാർ അധ്യക്ഷത വഹിക്കും .
വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ: ജയസൂര്യൻ പാലാ മുഖ്യപ്രഭാഷണം നടത്തും .കോവിൽമല രാജാവ് രാമൻ രാജമന്നാൻ ,കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ,
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മധുക്കുട്ടൻ ,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി അനീഷ് ,കട്ടപ്പന നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി ,നഗരസഭ കൗൺസിലർ സജിമോൾ ഷാജി, കൽത്തൊട്ടി എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് ലാൽ .എൻ.ആർ, ഉടുമ്പൻചോല കെ.ജി.എം.എസ് പ്രസിഡന്റ് എം. ആർ രതീഷ് , നരിയമ്പാറ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പത്മകുമാർ . കെ , മേപ്പാറ എ. കെ. വി. എം സെക്രട്ടറി മധു പി .കെ 1 ക്ഷേത്രം സെക്രട്ടറി മധു കുട്ടൻ നായർ തുടങ്ങിയവർ സംസാരിക്കും.
തുടർന്ന നരിയമ്പാറ കലാഗ്രാമത്തിന്റെ തിരുവാതിര, മോഹിനിയാട്ടം, കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ് എന്നിവ നടക്കും.
തിങ്കള്‍ രാവിലെ 5.10ന് നിര്‍മാല്യം, 5.20ന് ഉഷപൂജ, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് ഭാഗവത പാരായണം, കലശപൂജ, ഒമ്പത് മുതല്‍ നാലമ്പല പ്രതിഷ്ഠ, 9.30ന് കലശാഭിഷേകം, 11ന് പഞ്ചവാദ്യം, 12.30ന് ഉച്ചപൂജ, ഒന്നിന് മഹാപ്രസാദമൂട്ട്, 5.15ന് താലപ്പൊലി ഘോഷയാത്ര, 8.30ന് ദുര്‍ഗ മനോജിന്റെ നേതൃത്വത്തില്‍ യോഗ ഡാന്‍സ്, രാത്രി ഒമ്പതിന് ഗാനമേള എന്നിവയാണ് പരിപാടികളെന്ന് ഭാരവാഹികളായ ജെ ജയകുമാര്‍, ഹരികുമാര്‍ ഡി പിള്ള, പി ആര്‍ മധുക്കുട്ടന്‍ നായര്‍, ബി ഉണ്ണിക്കൃഷ്ണന്‍ നായര്‍, മുരളീധരന്‍ നായര്‍, കെ ആര്‍ അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.