വന്ദേ ഭാരത്; ടിക്കറ്റ് നിരക്കുകളിൽ ഏകദേശ ധാരണയായെന്ന് റെയില്‍വെ; കുറഞ്ഞ യാത്രാനിരക്ക് 297 രൂപയും, കൂടിയത് 2150 രൂപയും
തിരുവനന്തപുരം: ഇന്ത്യയിലെ അർദ്ധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ക്ക് ഏകദേശ ധാരണയായെന്ന് റെയില്‍വെ അധികൃതര്‍. ഏറ്റവും കൂടിയ യാത്രനിരക്ക് 2150 രൂപയും കുറഞ്ഞത് 297 രൂപയുമാണ്. ചെയര്‍കാറിൽ അമ്പത് കിലോമീറ്റൽ യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 241 രുപയും എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 502 രൂപയുമാണെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനോടകം തന്നെ വന്ദേഭാരതിന്റെ ആദ്യ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കാനായി എന്നാത് അഭിനന്ദാർഹമായ ഒന്നാണ്.
എന്നാല്‍ വന്ദേഭാരത് തീവണ്ടിയുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞയാത്ര തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ്. 65 കിലോമീറ്ററാണ് ദൈര്‍ഘ്യം. അതിനാല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ യാത്രചെയ്യാന്‍ ചെയര്‍കാറിന് 291 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 614 രൂപയും ആയിരിക്കും നിരക്കെന്നാണ് സൂചന.
വന്ദേ ഭാരത് കേരളത്തിലൂടെ കൂടുതൽ വേഗത്തിൽ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂരിലേക്കുള്ള ട്രയൽ റണ്ണിന് നേതൃത്വം നൽകിയ ലോകോ പൈലറ്റ് എം ഐ കുര്യാക്കോസ് പറഞ്ഞത്. ഷൊർണൂർ പിന്നിട്ടപ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിച്ചതെന്നും ട്രയൽ റൺ മികച്ച അനുഭവം ആയിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.