പതിപ്പള്ളി- മേമുട്ടം- ഉളുപ്പൂണി പൊതുമരാമത്ത് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടാണെന്ന് ആരോപണം
മൂലമറ്റം: പതിപ്പള്ളി- മേമുട്ടം- ഉളുപ്പൂണി പൊതുമരാമത്ത് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടാണെന്ന് ആരോപണം.എട്ട് മീറ്റര്‍ വീതിയുള്ള ഈ റോഡില്‍ കഷ്ടിച്ച് മൂന്ന് മീറ്റര്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നതെന്നും പൊതുമരാമത്ത് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ വന്‍ ക്രമക്കേട് വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യമുയരുന്നത്. വനം വകുപ്പിന്റെ അനാവശ്യ ഇടപെടലുകളും തടസവാതങ്ങളും കാരണമാണ് കോടികള്‍ മുടക്കി പണിയുന്ന റോഡ് ജനങ്ങള്‍ പ്രയോജനകരമായി നിര്‍മ്മിക്കാന്‍ കഴിയാത്തതെന്നും ആക്ഷേപമുണ്ട്. കോണ്‍ക്രീറ്റ് ചെയ്തതിന്റെ ഇരുവശവും കട്ടിംഗ് പോലെ നില്‍ക്കുന്നതിനാല്‍ ഒരു വാഹനത്തിന് എതിരെ മറ്റൊന്ന് വന്നാല്‍ കടന്നു പോകാന്‍ വീതിയില്ലാത്ത സ്ഥിതിയാണ്. സൈഡ് കൊടുക്കാന്‍ സ്ഥലം സ്ഥലം ഇല്ലാതെ കട്ടിംഗിന്റെ താഴെ വാഹനത്തിന്റെ ടയര്‍ പോയാല്‍ കയറ്റാനും വലിയ ബുദ്ധിമുട്ടാണ്. കോണ്‍ക്രീറ്റിന്റെ സൈഡില്‍ ഒന്നും ചെയ്യാത്തതാണ് കാരണം. സ്‌കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ വളരെ പേടിച്ചാണ് ഇതുവഴി പോകുന്നത്. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിക്കുന്നതായിട്ടും പഞ്ചായത്ത് റോഡിന്റെ നിലവാരത്തിലാണ് പണിയുന്നത്. കരാറുകാരന്റെ ഇത്തരം ക്രമക്കേടിന് ഉദ്യോഗസ്ഥന്മാരും കൂട്ട് നില്‍ക്കുന്നതായി ആക്ഷേപമുണ്ട്.
“ആദിവാസി മേഖലയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടത്തുന്ന റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണം. റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതിനും ക്രമക്കേട് ഇല്ലാതെ പണി നടത്തുന്നതിന്നും വേണ്ട നടപടികള്‍ സ്വീകരിക്കണം