പ്രധാന വാര്‍ത്തകള്‍
കാറില്‍ കടത്താന്‍ ശ്രമിച്ച 8.02 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു
കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 8.02 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.ഞായറാഴ്ച രാവിലെ കറന്തക്കാട് ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കിയിലേക്ക് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഇടുക്കി മൂന്നാംകണ്ടത്തെ ആന്‍സര്‍ അസീസ്, ശ്രീജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്.
കാസര്‍കോട് എക്സൈസ് സിഐ ടോണി എസ് ഐസക്, പ്രിവന്റീവ് ഓഫീസര്‍ സി കെ അഷ്റഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാജന് അപ്പിയല്, കെ ആര് പ്രജിത്ത്, വി മഞ്ജുനാഥ്, പി നിഷാദ്, കെ സതീശന്, എ കെ നാസറുദ്ദീന്‍, കൃഷ്ണപ്രിയ, മെയ്മോള്‍ എന്നിവര്‍ പങ്കെടുത്തു.