വിരമിക്കൽ തീരുമാനം പിൻവലിച്ചു; ഓസ്ട്രേലിയന്‍ ഓപ്പണിൽ സാനിയ മിർസ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം
മുംബൈ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്‍റിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ സാനിയ മിർസ മത്സരിക്കും. 2022 സീസൺ അവസാനത്തോടെ വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചാണ് സാനിയ ഓസ്ട്രേലിയയിൽ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തോറ്റതിനു ശേഷം ഇത് തന്‍റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു.
മെയ് 16 ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസിൽ സാനിയയും ബൊപ്പണ്ണയും ഏറ്റുമുട്ടും. മഹാരാഷ്ട്ര ഓപ്പണിലൂടെ സീസൺ ആരംഭിച്ച രോഹൻ ബൊപ്പണ്ണയാണ് സാനിയയ്ക്കൊപ്പം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
വിംബിൾഡൺ 2021ലാണ് സാനിയയും ബൊപ്പണ്ണയും അവസാനമായി ഒരുമിച്ച് മത്സരിച്ചത്. റിയോ ഒളിംപിക്സിൽ സാനിയയും ബൊപ്പണ്ണയും ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഓപ്പണിന്‍റെ വനിതാ ഡബിൾസിലും സാനിയ മിർസ മത്സരിക്കും.