Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോവി‍ഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ഡബ്ല്യുഎച്ച്ഒ



ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി. എന്നാൽ ഒമികോണിന്‍റെ വ്യാപനം ഇപ്പോഴും ദ്രുതഗതിയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

പകർച്ചവ്യാധിയുടെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് പറയാൻ കഴിയുന്ന ഒരു സാഹചര്യത്തിലേക്ക് നാം അടുക്കുകയാണ്. പക്ഷെ ഇതുവരെ അവിടെ എത്തിയിട്ടില്ല. ഒമിക്രോണിന്‍റെ വ്യാപനശേഷിയാണ് ഇതിന് കാരണം. ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോ ഗെബ്രിയേസസ് പറഞ്ഞു.

മുൻകാലങ്ങളിൽ വ്യാപിച്ച ഡെൽറ്റ പോലുള്ള വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഒമൈക്രോൺ എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുമൂലം മരണനിരക്കും വർധിച്ചു. കൃത്യമായ നിരീക്ഷണത്തിലെ പോരായ്മയും പരിശോധനകളുടെയും വാക്സിനേഷനുകളുടെയും അഭാവവും പുതിയ വകഭേദങ്ങൾക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!