പ്രധാന വാര്‍ത്തകള്‍
അനുമതിയില്ലാതെ വിനോദയാത്ര; ഇടുക്കിയിൽ സ്കൂൾ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് പിടികൂടി
എംവിഡി.നെടുംകണ്ടം : രാമക്കൽമേട് അനുമതിയില്ലാതെ വിനോദയാത്ര നടത്തിയതിന് ഇടുക്കി രാമക്കൽമേടിൽ സ്കൂൾ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് പിടികൂടി. നിലമ്പൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന ബസ്സാണ് പിടിച്ചത്. സ്കൂൾ കുട്ടികളുമായി ബസിൽ യാത്ര ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ആർടിഒ വ്യക്തമാക്കി. സ്കൂൾ പ്രിൻസിപ്പലിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷം തൃപ്തികരം എങ്കിൽ യാത്ര തുടരാൻ അനുവദിക്കുമെന്ന് ആർടിഒ അറിയിച്ചു.