പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് മദ്യ വില കൂട്ടും; വിൽപ്പന നികുതി 2% വർധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കി. നികുതി രണ്ടു ശതമാനം കൂട്ടാനാണ് തീരുമാനം. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ നടപടി.
മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്.
നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും. നിയമസഭ സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.