പ്രധാന വാര്‍ത്തകള്‍
ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാലിന് വില വര്‍ധിച്ചേക്കും; മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്. സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് 5 രൂപ വർധനയും.
വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 18% ആണ് പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തുക.
അതേസമയം, ക്ഷീര കർഷകർക്ക് വില വർധനയുടെ നേട്ടം കിട്ടുമോ എന്നതിൽ ഉറപ്പില്ല. ക്ഷീരകർഷരുടെ അഭിപ്രായത്തിൽ, വില വർധനയുടെ നേട്ടം എല്ലായ്പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളത്.