പ്രധാന വാര്‍ത്തകള്‍
പാര്‍ട്ടി ചെയര്‍മാന്‍ പി സി ജോര്‍ജ് കളക്ടറേറ്റിന് മുന്‍പില്‍ ഉപവാസസമരം നടത്തി
കോട്ടയം . റബര്‍ വിലയിടിവിനെതിരെ ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി സി ജോര്‍ജ് കളക്ടറേറ്റിന് മുന്‍പില്‍ ഉപവാസസമരം നടത്തി.
തിരഞ്ഞെടുപ്പ് വാഗ്ദാനമായ 250 രൂപ തറവില സര്‍ക്കാര്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ജോര്‍ജ് പറഞ്ഞു. റബര്‍ ഉത്പാദക സംഘങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റ് സുരേഷ് കോശി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സെബി, ട്രഷറാര്‍ ജോസഫ് റ്റി ജോസ്, ഷൈജോ ഹസ്സന്‍, ഷോണ്‍ ജോര്‍ജ്, സജി എസ് തെക്കേല്‍, ബെന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.