പ്രധാന വാര്‍ത്തകള്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു

ഇടുക്കി: പാമ്പാടുംപാറയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
പാമ്പാടുംപാറ ചക്കക്കാനം സ്വദേശി ബിനുവിനെയാണ് ഇടുക്കി പോക്സോ കോടതി ജഡ്ജി ടി ജി വര്‍ഗീസ് ശിക്ഷിച്ചത്.
2018 മെയ് മാസത്തിലാണ് സംഭവം. അതേവര്‍ഷം ഡിസംബറില്‍ തങ്കമണി പോലീസാണ് കേസെടുത്തത്. ഇരയുടെ പുനരധിവാസത്തിന് 25000 രൂപ നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കി. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി.