പ്രധാന വാര്‍ത്തകള്‍
അച്ഛനേക്കാൾ വളർന്ന് മകൾ!

മലയാളത്തിന്റെ പ്രിയങ്കരനാണ് നടന്‍ ഗിന്നസ് പക്രു. മകള്‍ ദീപ്ത കീര്‍ത്തിയ്ക്ക് പിന്നാളാശംസകള്‍ അറിയിച്ചു കൊണ്ട് താരം പങ്കുവച്ച ചിത്രവും കുറിപ്പും ഏറ്റെടുത്ത് ആരാധകര്‍ .
ഹാപ്പി ബര്‍ത്ത് ഡേ മൈ പപ്പി എന്നു കുറിച്ചു കൊണ്ടാണ് പക്രു മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസ അറിയിച്ചെത്തിയത്. യൂട്യൂബ് ചാനലിലൂടെ പക്രുവിന്റെ മകള്‍ ദീപ്ത കീര്‍ത്തി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഏത് മേഖലയായാലും അവിടെ കൈയൊപ്പ് പതിപ്പിക്കുന്ന സ്ത്രീയായി മകള്‍ വളര്‍ന്ന് വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പക്രു മുന്‍പ് പറഞ്ഞിരുന്നു.സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായ പക്രു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമാവുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം വിശേഷങ്ങള്‍ പങ്കുവച്ച് ദീപ്തയും എത്താറുണ്ട്.