ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുടെ ഏറ്റ് വാങ്ങലും പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനവും നടത്തി
അടിമാലി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം വഴി നടപ്പിലാക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് ആരോഗ്യ വകുപ്പില്‍ നിന്നും ലഭ്യമാക്കുന്ന ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുടെ ഏറ്റ് വാങ്ങലും നിര്‍ദ്ധനരായ പാലിയേറ്റീവ് രോഗികള്‍ക്ക് പ്രതിമാസം നല്‍കുന്ന ഭക്ഷണ കിറ്റ് വിതരണത്തിന്റെ 2022-23 വര്‍ഷത്തെ പഞ്ചായത്ത് തല ഉദ്ഘാടനവും നടത്തി. 19 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. കൊവിഡാനന്തര പശ്ചാത്തലത്തില്‍ നിലവില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററിന്റെ പ്രയോജനം ലഭിക്കുമെന്നും പഞ്ചായത്ത് തലത്തില്‍ നാല്‍പ്പത്തൊന്നോളം ആളുകള്‍ക്ക് പ്രതിമാനം അവശ്യ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ ഭക്ഷണകിറ്റുകള്‍ നല്‍കുന്നതാണെന്നും ദേവിയാര്‍ കോളനി ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഹരിപ്രസാദ് റ്റി പറഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പരിപാടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി ഡി ഷാജി, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ദേവിയാര്‍ കോളനി ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഹരിപ്രസാദ് റ്റി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി. സുരേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, മറ്റാരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് ആരോഗ്യ വകുപ്പില്‍ നിന്നും ലഭ്യമാക്കുന്ന ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റി ഏറ്റുവാങ്ങുന്നു