6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

യോദ്ധാവ് ;അടിമാലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് തുടക്കം കുറിച്ചു



ലഹരിയുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കാന്‍ രൂപം നല്‍കിയിട്ടുള്ള ലഹരി മുക്ത കേരളം ക്യാമ്പയിന്‍ യോദ്ധാവിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി അടിമാലി ജനമൈത്രി പോലീസിന്റെയും അടിമാലി ആശ്രമം ഫുട്‌ബോള്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് തുടക്കം കുറിച്ചു. രണ്ട് ദിവസങ്ങളിലായി അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ മൈതാനിയിലാണ് ഫുട്‌ബോള്‍ മേള നടക്കുന്നത്. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നെത്തുന്ന പതിനാറോളം ടീമുകള്‍ ഫുട്‌ബോള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഒന്നാം സമ്മാനം പതിനായിരത്തൊന്ന് രൂപയും ട്രോഫിയും, രണ്ടാം സമ്മാനം ഏഴായിരത്തി ഒന്ന് രൂപയും ട്രോഫിയുമാണ്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫുട്‌ബോള്‍ മത്സരം കാണാനെത്തുന്ന യുവ തലമുറ കേവലം കാണികളാകാതെ ലഹരി വിരുദ്ധ സന്ദേശവാഹകരമായി മാറണമെന്ന് സനിത സജി പറഞ്ഞു. ഫുട്‌ബോള്‍ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അടിമാലി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ക്ലീറ്റസ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ സിജു ജേക്കബ്, ജൂഡി റ്റി. പി, റ്റി. എം. നൗഷാദ്, എ എസ് ഐ അബ്ബാസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയി, ആശ്രമം ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി നിര്‍വ്വഹിക്കുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!