യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നു, നാളെ കേരളത്തില്‍
വിവാദങ്ങള്‍ക്കിടെ യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുത്തശേഷമാണ് മടക്കം .
കഴിഞ്ഞ ദിവസം വെയില്‍സിലെ ഡോക്ടര്‍മാരുമായി മന്ത്രിമാരായ വീണ ജോര്‍ജും പി രാജീവും ചര്‍ച്ച നടത്തിയിരുന്നു . കരമാര്‍ഗം മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടതിനാല്‍ ഇവിടേക്ക് മുഖ്യമന്ത്രി പോയിരുന്നില്ല .
മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു . യാത്രയില്‍ ദുരൂഹത ഉണ്ടെന്നും മുന്‍ വിദേശ യാത്രകള്‍ കൊണ്ട് ഉണ്ടായ ?ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാം?ഗങ്ങളുടെ യാത്രക്കുളള ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവില്‍ ആണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം